Connect with us

Malappuram

കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ മരണം; കര്‍ഷകനെ കോടതി റിമാന്‍ഡ് ചെയ്തു

Published

|

Last Updated

നിലമ്പൂര്‍: കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കര്‍ഷകനെ കോടതി റിമാന്‍ഡ് ചെയ്തു.
പൂക്കോട്ടുംപാടം ചെറുമുറ്റിക്കോട് പുതിയറ മൊയ്തീന്‍ എന്ന കുഞ്ഞുട്ടിയെയാണ് നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കുറ്റകരമായ നരഹത്യ, തെളിവു നശിപ്പിക്കല്‍, വൈദ്യൂതി മോഷണം എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. രാമംകുത്ത് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കാഞ്ഞിരംപാറ യൂസഫ് (47) ആണ് മരിച്ചത്. അറസ്റ്റിലായ മൊയ്തീന്റെ രാമംകുത്ത് ചെനയമ്പാടത്തുള്ള പാട്ടഭൂമിയിലെ വാഴത്തോട്ടത്തിനു ചുറ്റും സ്ഥാപിച്ച അനധികൃത വൈദ്യുതി വേലിയില്‍ നിന്നുമാണ് യൂസഫിന് ഷോക്കേറ്റത്. ക്ലബ്ബിലെ ടെലിവിഷനില്‍ നിന്നും ലോകകപ്പ് ഫുട്‌ബോള്‍ കണ്ട് ശനിയാഴ്ച അര്‍ദ്ധരാത്രി പാടത്തിലൂടെ വീട്ടിലേക്ക് മടങ്ങും വഴിയാണ് ഷോക്കേറ്റ് അപകടം ഉണ്ടായത്. രാവിലെ കൃഷിയിടത്തത്തിലെത്തിയ മൊയ്തീന്‍ മൃതദേഹം വൈദ്യൂതി വേലിയില്‍ നിന്നും മാറ്റി വാഴത്തോട്ടത്തില്‍ കൊണ്ടു കിടത്തുകയും ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹത്തിന്റെ വായില്‍ കീടനാശിനിയിടുകയും ചെയ്തു.

Latest