Connect with us

Kozhikode

കാരുണ്യത്തിന്റെ കൈനീട്ടവുമായി ആശ്വാസ് പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

മുക്കം: രോഗം കൊണ്ടും അനാഥത്വം കൊണ്ടും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിന് കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പാലിയേറ്റീവ് കെയറിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ആശ്വാസ് പദ്ധതിക്ക് കാരശ്ശേരിയില്‍ തുടക്കമായി. കിടപ്പിലായ രോഗികളുടെ സമ്പൂര്‍ണ പരിചരണം, മരുന്ന് വിതരണം, പുനരധിവാസം, നിരാലംബരായ കുടുംബങ്ങളുടെയും അനാഥരുടെയും സംരക്ഷണം, രോഗ പ്രതിരോധ ബോധവത്കരണം, പരിസ്ഥിതി സംരക്ഷണം, വളണ്ടിയര്‍ പരിശീലനം എന്നിവയാണ് ആശ്വാസിന്റെ ഭാഗമായി നടപ്പിലാക്കുക. പഞ്ചായത്തില്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
എം ഐ ഷാനവാസ് എം പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശ് അധ്യക്ഷത വഹിച്ചു. കുടുംബനാഥന്‍ കിടപ്പിലായ രണ്ട് കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം എം പി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി സൈത് ഫസല്‍, ഡോ. സി കെ വിനോദന്‍, ജില്ലാ പഞ്ചായത്തംഗം ഷറീന സുബൈര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സന്തോഷ് ജോണ്‍, സുഹ്‌റ കരുവോട്ട്, ആമിന എടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം എ സൗദ, കെ പി ദേവകി, വാര്‍ഡ് അംഗങ്ങളായ എം ടി അഷ്‌റഫ്, ഷൈനാസ് ചാലൂളി, കെ ശിവദാസന്‍, എന്‍ കെ അബ്ദുര്‍റഹ്മാന്‍, വി കുഞ്ഞാലി, ടി ടി ഇത്താലുട്ടി, യൂനുസ് പുത്തലത്ത്, അബ്ദുല്ല കുമാരനെല്ലൂര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ഇ സുരേഷ്ബാബു, ഡോ. മനുലാല്‍ പ്രസംഗിച്ചു.മുക്കം: രോഗം കൊണ്ടും അനാഥത്വം കൊണ്ടും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിന് കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പാലിയേറ്റീവ് കെയറിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ആശ്വാസ് പദ്ധതിക്ക് കാരശ്ശേരിയില്‍ തുടക്കമായി. കിടപ്പിലായ രോഗികളുടെ സമ്പൂര്‍ണ പരിചരണം, മരുന്ന് വിതരണം, പുനരധിവാസം, നിരാലംബരായ കുടുംബങ്ങളുടെയും അനാഥരുടെയും സംരക്ഷണം, രോഗ പ്രതിരോധ ബോധവത്കരണം, പരിസ്ഥിതി സംരക്ഷണം, വളണ്ടിയര്‍ പരിശീലനം എന്നിവയാണ് ആശ്വാസിന്റെ ഭാഗമായി നടപ്പിലാക്കുക. പഞ്ചായത്തില്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
എം ഐ ഷാനവാസ് എം പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശ് അധ്യക്ഷത വഹിച്ചു. കുടുംബനാഥന്‍ കിടപ്പിലായ രണ്ട് കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം എം പി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി സൈത് ഫസല്‍, ഡോ. സി കെ വിനോദന്‍, ജില്ലാ പഞ്ചായത്തംഗം ഷറീന സുബൈര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സന്തോഷ് ജോണ്‍, സുഹ്‌റ കരുവോട്ട്, ആമിന എടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം എ സൗദ, കെ പി ദേവകി, വാര്‍ഡ് അംഗങ്ങളായ എം ടി അഷ്‌റഫ്, ഷൈനാസ് ചാലൂളി, കെ ശിവദാസന്‍, എന്‍ കെ അബ്ദുര്‍റഹ്മാന്‍, വി കുഞ്ഞാലി, ടി ടി ഇത്താലുട്ടി, യൂനുസ് പുത്തലത്ത്, അബ്ദുല്ല കുമാരനെല്ലൂര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ഇ സുരേഷ്ബാബു, ഡോ. മനുലാല്‍ പ്രസംഗിച്ചു.