Connect with us

Kozhikode

സുന്നീ ഓണ്‍ലൈന്‍ സംഗമം നാളെ മര്‍കസില്‍

Published

|

Last Updated

കുന്ദമംഗലം: ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ബൈലക്‌സ് മെസഞ്ചര്‍ തുടങ്ങി സോഷ്യല്‍ മീഡിയകളില്‍ സജീവമായി സാന്നിധ്യറിയിക്കുന്ന സുന്നീ പ്രവര്‍ത്തകരുടെ സമ്പൂര്‍ണ ഓണ്‍ലൈന്‍ സംഗമം നാളെ കാരന്തൂര്‍ മര്‍കസില്‍ നടക്കും. രാവിലെ ഒമ്പതിന് സംഗമം സുന്നീ ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് നടക്കുന്ന ക്ലാസ്സുകളും ചര്‍ച്ചകളും ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ സാന്നിധ്യത്തില്‍ വിവിധ സെഷനുകളിലായി നടക്കും. സുന്നീ ചലനങ്ങള്‍ക്ക് വ്യവസ്ഥാപിതവും ഏകീകൃതവുമായ രൂപഭാവങ്ങള്‍ ആരായുന്നതിന് വേണ്ടിയാണ് സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ സംബന്ധിക്കുന്നതിനായി പ്രവര്‍ത്തകര്‍ രാവിലെ എട്ടിന് എത്തിച്ചേര്‍ന്ന് സംഘടനാ ബന്ധം തെളിയിക്കുന്ന മെമ്പര്‍ഷിപ്പുമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു

Latest