Kerala
വേണുഗോപാലിനെതിരെ ഷാനിമോളുടെ ആരോപണങ്ങള്‍ സത്യമെന്ന് ബിജു രാധാകൃഷ്ണന്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. വേണിഗോപാലിനെതിരെ നിയമപരമായി നീങ്ങാന്‍ ഷാനിമോള്‍ തയ്യാറാണെങ്കില്‍ അതിനാവശ്യമായ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
സോളാര്‍ കേസ് പ്രതി സരിത എസ് നായരുമായി കെ സി വേണുഗോപാലിന്റെ ബന്ധം അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിരുന്നു. സരിത എസ് നായര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് എം എല്‍ എ മാധവനാണ്. ഇതിന്റെ തെളിവുകള്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.







