Connect with us

Ongoing News

യൂനിഫോം ബാധകമാക്കിയ വകുപ്പുകളിലേക്ക് എല്ലാ വര്‍ഷവും അപേക്ഷ ക്ഷണിക്കാന്‍ പി എസ് സി തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: പോലിസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, വനം തുടങ്ങിയ യൂനിഫോം ബാധകമാക്കിയ വകുപ്പുകളിലേക്ക് എല്ലാ വര്‍ഷവും അപേക്ഷ ക്ഷണിക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. ഈ വകുപ്പുകളിലെ പ്രധാന തസ്തികകളിലെല്ലാം ഓരോ വര്‍ഷവും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഈ മാസം അവസാനത്തോടുകൂടി അപേക്ഷ ക്ഷണിക്കും. പോലിസ് കോണ്‍സ്റ്റബിള്‍, എക്‌സൈസ് ഗാര്‍ഡ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍, ഫോറസ്റ്റ് ഗാര്‍ഡ്, ഫയര്‍മാന്‍, എക്‌സൈസ്, പോലീസ് ഡ്രൈവര്‍, ജയില്‍ വാര്‍ഡര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഈ രീതിയില്‍ എല്ലാ വര്‍ഷവും മെയ്, ജൂണ്‍ മാസങ്ങളിലായി അപേക്ഷ ക്ഷണിക്കും.
പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തില്‍ തന്നെ ഒ എം ആര്‍ പരീക്ഷ, കായികക്ഷമതാ പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കും. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കായികക്ഷമതാപരീക്ഷകള്‍ നടക്കും. ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളിലേക്ക് പൊതുപരീക്ഷയായിരിക്കും നടത്തുക.
കായികക്ഷമതാ പരീക്ഷയും ഇതേ രീതിയിലായിരിക്കും. ഇതുപ്രകാരം ഉടന്‍ തന്നെ പി എസ് സി അപേക്ഷക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഒ എം ആര്‍ പരീക്ഷാ തീയതിയും കായികക്ഷമതാ പരീക്ഷാ തീയതിയും മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതിനാല്‍ ഭാവിയില്‍ കായികക്ഷമതാ പരീക്ഷ മാറ്റിവെക്കണമെന്ന തരത്തിലുള്ള ഗര്‍ഭിണികളുടെ പരാതികള്‍ക്കും പരിഹാരമാകുമെന്നാണ് പി എസ് സിയുടെ കണക്കുകൂട്ടല്‍.
വിവിധ കമ്പനി, കോര്‍പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പി എസ് സി പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയുടെ വലിപ്പം കൂട്ടണമെന്ന ആവശ്യം പി എസ്

 

Latest