Connect with us

Malappuram

ഗ്രാമങ്ങള്‍ കീഴടക്കി രിസാല ക്യാമ്പയിന്‍

Published

|

Last Updated

മലപ്പുറം: രിസാല വാരികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളില്‍ ഗ്രാമങ്ങളും നഗരങ്ങളും അണിചേര്‍ന്നു. സര്‍ഗാത്മക വായനയുടെ വസന്തം എന്ന തലവാചകത്തില്‍ മാര്‍ച്ച് 20 ന് ആരംഭിച്ച ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ണ് നാളെ സമാപിക്കും. ജില്ലയിലെ 14 ഡിവിഷനുകളില്‍ കോട്ടക്കല്‍ ഡിവിഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. നിലമ്പൂര്‍, മഞ്ചേരി, പൊന്നാനി, യൂനിവേഴ്‌സിറ്റി, മലപ്പുൂറം ഡിവിഷനുകള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നുണ്ട്. 1500 യൂനിറ്റ് കമ്മിറ്റികളും 134 സെക്ടര്‍ കമ്മിറ്റികളുമാണ് ഈ വര്‍ഷത്തെ ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്.
രിസാലയുടെ പ്രചാരണങ്ങള്‍ക്ക് നാല് ഘട്ടങ്ങളിലായി വിവിധ പദ്ധതികളാണ് ഡിവിഷന്‍ കമ്മിറ്റികള്‍ ക്രമീകരിച്ചിരിക്കുന്നത്. അറിവും ആസ്വാദനയും ചിന്തയും നല്‍കുന്ന രിസാല വാരികയുടെ വരിക്കാരാകുന്നതിന് സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും അനുഭവവും ആവേശപൂര്‍വ്വമായിരുന്നു. രിസാല വാരിക കഴിഞ്ഞ വര്‍ഷങ്ങില്‍ വായന ലോകത്ത് നല്‍കിയ അനുഭവങ്ങള്‍ പങ്ക് വെക്കുന്നതില്‍ മത്സരമായിരുന്നു പ്രവര്‍ത്തകര്‍ക്ക് നേരില്‍ കാണാന്‍ കഴിഞ്ഞത്. 1983ല്‍ തുടക്കമായ രിസാല മാസിക ഇന്ന് പടവുകള്‍ മറികടന്ന് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള വാരികയായി മാറിയിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തക രിസാല, നേതൃ രിസാല, പൊതു രിസാല, രിസാല പവലിയന്‍, രിസാല ഡേ, രിസാല റോഡ് ഷോ, പുസ്തകോത്സവം തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
സ്‌കൂളുകള്‍ ലൈബ്രറികള്‍, പബ്ലിക് ലൈബ്രറികള്‍ അടക്കമുള്ള വായനശാലകളിലേക്ക് രിസാലയുടെ സൗജന്യ കോപ്പി നല്‍കുന്നതിന് സെക്ടര്‍, ഡിവിഷന്‍ കമ്മിറ്റികള്‍ നേതൃത്വം നല്‍കും. ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന കണ്‍ട്രോളറായ അബ്ദുര്‍റശീദ് നരിക്കോടിന്റെ നേതൃത്വത്തില്‍ സി കെ അബ്ദുറഹ്മാന്‍ സഖാഫി ചെയര്‍മാനും എം അബ്ദുര്‍റഹ്മാന്‍ കണ്‍വീനറും എ ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി അംഗങ്ങളുമായ സമിതിയാണ് നേതൃത്വം നല്‍കുന്നത്.
നൂറു ശതമാനം പൂര്‍ത്തിയാക്കിയ സെക്ടര്‍, യൂനിറ്റ് കമ്മിറ്റികളെ ജില്ലാ അവലോകന യോഗത്തില്‍ അഭിനന്ദിച്ചു. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച് നില്‍ക്കുന്ന യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കമ്മിറ്റികളെ അവാര്‍ഡ് നല്‍കി അനുമോദിക്കും.

 

Latest