Connect with us

Kozhikode

പ്രകൃതിയുടെ സുരക്ഷക്ക് കാരുണ്യവര്‍ഷം അനിവാര്യം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

കടലുണ്ടി: പ്രകൃതിയുടെ സുരക്ഷക്ക് കാരുണ്യവര്‍ഷം അനിവാര്യമാണെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി. പ്രകൃതിക്ഷോഭങ്ങള്‍ക്കും വരള്‍ച്ചാകെടുതിക്കും യഥാര്‍ഥ കാരണം സഹജീവി സ്‌നേഹം അറ്റു പോയതാണ്. സാമൂഹിക കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഈ ലോകത്തിന്റെ നിലനില്‍പ്പിനും സന്തുലിതാവസ്ഥക്കും അച്ചുതണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ് വൈ എസ് കടലുണ്ടി സര്‍ക്കിള്‍ സംഘടിപ്പിച്ച സാന്ത്വന സംഗമ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖലീല്‍ തങ്ങള്‍.
നിരാലംബരും നിരാശ്രയരുമായ നൂറിലധികം നിത്യരോഗികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ കാര്‍ഡ് വിതരണം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാന്ത്വന സംഗമങ്ങള്‍ മതസഹിഷ്ണുതയുടെ മാതൃകാ പ്രവര്‍ത്തനങ്ങളാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഒ ഭക്തവത്സലന്‍ പറഞ്ഞു.
രോഗികള്‍ക്കുള്ള എക്യുപ്‌മെന്റ്‌സ് വിതരണം സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് കെ വി തങ്ങള്‍, ബേപ്പൂര്‍ തീരദേശ എസ് ഐ. രഘു, ബ്ലോക്ക് പഞ്ചായത്ത് അംഗം മൂസ്സക്കോയ കടലുണ്ടി, എന്‍ വി ബാവ ഹാജി എന്നിവര്‍ നിര്‍വഹിച്ചു. എസ് വൈ എസ് കടലുണ്ടി സര്‍ക്കിള്‍ പ്രസിഡന്റ് ഹംസക്കോയ ബാഖവി, അബ്ദുസ്സമദ് ബാഖവി, ശരീഫ് സഅദി ചാലിയം, മുഹമ്മദലി സഖാഫി മണ്ണാര്‍ക്കാട്, ഡോ. അബ്ദുല്‍ അസീസ് ചാലിയം പ്രസംഗിച്ചു. അബ്ദുര്‍റസാഖ് സഖാഫി, അബ്ദുല്‍ ജലീല്‍ പെരുമുഖം, വി എ കോയ ഹാജി, സലാം മാവൂര്‍, വാര്‍ഡ് അംഗം അസീസ് ബാപ്പാസ്, ബാപ്പുട്ടി ഹാജി കടലുണ്ടി, ഹംസത്ത് ഹാജി കടലുണ്ടി, ഇല്‍യാസ് ചാലിയം സംബന്ധിച്ചു. സാന്ത്വന സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും ബാബാഡെന്റല്‍ ക്ലിനിക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര, ദന്ത ക്യാമ്പില്‍ എഴുനൂറിലധികം രോഗികള്‍ പങ്കെടുത്തു.

 

Latest