Connect with us

Ongoing News

മോദിക്കൊപ്പമെത്തി അഡ്വാനി പത്രിക നല്‍കി

Published

|

Last Updated

ഗാന്ധിനഗര്‍: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിക്കൊപ്പം എത്തി ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ എല്‍ കെ അഡ്വാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗാന്ധിനഗര്‍ സീറ്റിന്റെ പേരില്‍ നേരത്തെ മോദിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു അഡ്വാനി.
മികച്ച ഭരണം നടത്താന്‍ കഴിവുള്ള കാര്യക്ഷമതയുള്ള ഈവന്റ് മാനേജരാണ് നരേന്ദ്ര മോദിയെന്ന് നേരത്തെ അഡ്വാനി പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയുമായി മോദിയെ താരതമ്യം ചെയ്യാനാകില്ലെന്നും ഭരണ നൈപുണ്യത്തിന്റെ കാര്യത്തില്‍ വാജ്പയി തര്‍ക്കത്തിന് അതീതനായ ആളായിരുന്നുവെന്നും അഡ്വാനി പറഞ്ഞിരുന്നു. ലോക്‌സഭയിലേക്ക് ഏഴാമത്തെ തവണയാണ് 86 കാരനായ അഡ്വാനി മത്സരിക്കുന്നത്. അഡ്വാനിക്ക് മികച്ച വിജയം നേടാനാകുമെന്നും അത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുമെന്നുമാണ് മോദി അഭിപ്രായപ്പെട്ടു.

ഗാന്ധിനഗറില്‍ നിന്ന് മാറാന്‍ ആലോചിച്ചില്ല: അഡ്വാനി
ഗാന്ധിനഗര്‍: ഗുജറാത്തിലെ തന്റെ തട്ടകമായ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് മാറി മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് അഡ്വാനി. താന്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ മണ്ഡലം ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അഡ്വാനി. ഗാന്ധിനഗറില്‍ നിന്ന് ഭോപ്പാലിലേക്ക് മാറാന്‍ അഡ്വാനി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പിന്നീട് ബി ജെ പി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ സിറ്റിംഗ് സീറ്റില്‍ തന്നെ മത്സരിപ്പിക്കുകയായിരുന്നു.

Latest