Connect with us

Gulf

അബുദാബി നിരത്തില്‍ ഒമ്പത് പുതിയ ബസുകള്‍

Published

|

Last Updated

അബുദാബി: ഒമ്പത് പുതിയ ബസുകള്‍കൂടി നിരത്തിലിറക്കിയതായി അബുദാബി ഗതാഗത വിഭാഗം വ്യക്തമാക്കി. പുതിയ സര്‍വീസുകളും ഇതോടപ്പം തുടക്കമായിട്ടുണ്ട്. നിലവിലെ 26 സര്‍വീസുകള്‍ പുനക്രമീകരിച്ചതായും രണ്ട് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായും അധികൃതര്‍ വിശദീകരിച്ചു. പൊതു ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട് പാശ്ചാത്തല വികസനത്തിന് വിവിധ വിഭാഗങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
പൊതു ഗതാഗത മാര്‍ഗ്ഗത്തില്‍ കൂടുതല്‍ സ്വീകാര്യതയുള്ളതും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ ഉപകരിക്കുന്നതുമാണ് ബസ് സര്‍വീസെന്ന് അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ജനറല്‍ മാനേജര്‍ മുഹമ്മദ് നാസര്‍ അല്‍ ഒത്തൈബ വ്യക്തമാക്കി.
അബുദാബി നഗരത്തില്‍ നിന്ന് ഡല്‍മ മാള്‍, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഐക്കാഡ് റെസിഡന്‍ഷ്യല്‍ സിറ്റി, അബുദാബി യൂണിവേഴ്‌സിറ്റി, മസ്ദര്‍ സിറ്റി, ഷാഹില ഈസ്റ്റ്, അല്‍ ഫലാഹ് അല്‍ ജദീദ്, അല്‍ വത്ബ സൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വൂസുകള്‍ ആരംഭിച്ചിരിക്കുന്നത്.
നിലവിലെ റൂട്ടുകളില്‍ പുന: ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ചില സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു. സ്റ്റോപ്പുകളില്‍ മാറ്റം വരുത്തി. 116 ന്റെ, റൂട്ടില്‍ 102, 115 എന്നീ ബസുകള്‍ സര്‍വീസ് നടത്തും. ബസ് നമ്പര്‍ 150 ഓടിയിരുന്ന റൂട്ടില്‍ ഇനി മുതല്‍ 155, 210, 404, 405, 406 എന്നിവയായും സര്‍വീസ് നടത്തുക. നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും യോജിപ്പിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് വകുപ്പു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.