Connect with us

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സിബിഐ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷ്ണര്‍മാരെ സിബിഐ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് കമ്മീഷ്ണര്‍മാരായ ജോസ് കുഞ്ഞിപ്പാലു, വിന്‍സന്റ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍ നഗരത്തിലെ പ്രമുഖ വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇരുവരേയും പിടികൂടിയത്.

രണ്ട് ഉദ്യോഗസ്ഥരുടേയും വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടക്കുകയാണ്.

Latest