Kerala
നികൃഷ്ട ജീവി: ബല്‍റാമിനെ കെ പി സി സി താക്കീത് ചെയ്യും

തിരുവനന്തപുരം: ഇടുക്കി ബിഷപ്പിനെതിരെ നികൃഷ്ടജീവി പ്രയോഗത്തിന് വി ടി ബല്‍റാം എം എല്‍ എയെ കെ പി സി സി താക്കീത് ചെയ്തു. കെ പി സി സിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ബല്‍റാമിനെ ശാസിക്കണമെന്ന് ആവശ്യമുയരുകയായിരുന്നു. തുടര്‍ന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ബല്‍റാമിനെ നേരിട്ട് വിളിച്ച് ശാസിക്കുമെന്ന് യോഗത്തെ അറിയിച്ചു.
വോട്ട് തേടിയെത്തിയ യു ഡി എഫ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് ശകാരിച്ചതിനെ തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പേജിലാണ് ബല്‍റാം നികൃഷ്ട ജീവി പ്രയോഗം നടത്തിയത്.
---- facebook comment plugin here -----