Connect with us

Gulf

ഉംറ: പ്രതിരോധ കുത്തിവെപ്പിനുള്ള ഔഷധക്ഷാമം അപേക്ഷകരെ വലക്കുന്നു

Published

|

Last Updated

ദുബൈ: ഉംറ വിസാ അപേക്ഷകര്‍ക്ക്. പ്രതിരോധ കുത്തിവെപ്പിനുള്ള മുരുന്നിന് കടുത്ത ക്ഷാമം. ഇതുമൂലം സ്വകാര്യ ആതുരാലയങ്ങള്‍ കുത്തിവെപ്പ് നിരക്ക് കുത്തനെകൂട്ടി.
ഈ വര്‍ഷമാണ് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയത്. സാംക്രമിക രോഗങ്ങളില്‍ നിന്ന് സഊദി അറേബ്യയെ രക്ഷിക്കാനാണ് ഉംറ തീര്‍ഥാടകര്‍ അതത് രാജ്യങ്ങളില്‍ കുത്തിവെപ്പിന് വിധേയമാകണമെന്ന നിയമം കൊണ്ടുവന്നത്. കുത്തിവെപ്പിനു വിധേയമായി എന്ന കുറിപ്പ് അപേക്ഷയോടൊപ്പം ചേര്‍ക്കണം.
യു എ ഇയില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് പ്രതിമാസം ഉംറയ്ക്കു പോകുന്നത്. ദുബൈ അല്‍ബറാഹ ആശുപത്രിയില്‍ കുത്തിവെപ്പ് സൗജന്യമായിരുന്നു. പക്ഷേ, മരുന്നിന് ക്ഷാമം നേരിട്ടതോടെ 80 ദിര്‍ഹം ഈടാക്കിത്തുടങ്ങി. സ്വകാര്യ ക്ലിനിക്കുകളിലും മരുന്ന് ദൗര്‍ലഭ്യമുണ്ട്. മരുന്ന് ഉള്ള ക്ലിനിക്കുകള്‍ 600 ദിര്‍ഹം വരെ ഈടാക്കുന്നു. യു എ ഇയില്‍ നിന്ന് ഉംറക്ക് പോകുന്നവരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്. ഏതാണ്ട് 1,500 ദിര്‍ഹം ഒരാള്‍ക്ക് ചെലവ് വരും. ഇതിന്റെ കൂടെ വലിയൊരു തുക അധിക ബാധ്യത വരുകയാണിപ്പോള്‍. വേനലവധിക്ക് വിദ്യാലയങ്ങള്‍ അടച്ചതിനാല്‍ ധാരാളം കുടുംബങ്ങള്‍ ഉംറ തീര്‍ഥാടനത്തിന് അവസരം കാത്തിരിക്കുകയാണ്. അവര്‍ക്കും കുത്തിവെപ്പ് പ്രശ്‌നം കടമ്പയായി മാറിയിട്ടുണ്ട്.