Kollam
അമൃതാനന്ദമയിക്കെതിരെ വീണ്ടും ഗെയില്‍ ട്രെഡ്വല്‍
കൊച്ചി: അമൃതാനന്ദമയിക്കെതിരെയും മഠത്തിനെതിരെയും തന്റെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വല്‍. കൂടുതല്‍ ഗുരുതര ആരോപണങ്ങളും ഗെയില്‍ കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ചു. മഠത്തില്‍ താന്‍ ബലാത്സംഗത്തിനിരയായി. അമൃതാനന്ദമയിയുടെ പ്രധാന അനുയായിയായ അമൃത സ്വരൂപാനന്ദ തന്നെ ബലാത്സംഗം ചെയ്തു. അമൃതാനന്ദമയിക്ക് ശിഷ്യന്‍മാരുമായി അവിഹിത ബന്ധമുണ്ടെന്നും താന്‍ അത് നേരിട്ട് കണ്ടിട്ടുണ്ടെന്നും ഗെയില്‍ അഭിമുഖത്തില്‍ പറഞ്ഞു.
“ഹോളി ഹെല്‍: എ മെമോയര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നസ്” എന്ന തന്റെ പുസ്തകത്തിലാണ് ഗെയ്ല്‍ ട്രെഡ്വെല്‍ അമൃതാ മഠത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.







