National
രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം ഇന്ന്
ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം ഇന്ന്. അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കുന്നത് മുതല്‍ ആന്ധ്രയിലെ രാഷ്ട്രപതി ഭരണം വരെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലുണ്ട്. കുറഞ്ഞ പിഎഫ് പെന്‍ഷന്‍ നിരക്ക് ആയിരം രൂപയായി നിശ്ചയിക്കല്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്ത് ശതമാനം കൂടി ക്ഷാമബത്ത എന്നിവയിലും യോഗം തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇന്ന് അവസാന മന്ത്രിസഭായോഗം ചേരുന്നത്.







