Connect with us

National

ശാരദ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published

|

Last Updated

കൊല്‍ക്കത്ത: ശാരദ ഗ്രൂപ്പ് കമ്പനിയുടെ പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും 35.4 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി.
ചിട്ടി അടക്കമുള്ള അനധികൃത പണമിടപാടുകള്‍ക്ക് കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഗുവാഹത്തി എന്നിവിടങ്ങളിലെ ശാരദ ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഇ ഡിയുടെ കിഴക്കന്‍ മേഖലാ ഓഫീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിട്ടി പദ്ധതി കുംഭകോണത്തെ തുടര്‍ന്ന് ശേഖരിക്കപ്പെട്ട വിവരങ്ങള്‍ അനുസരിച്ച് ബംഗാളില്‍ 34 കോടി രൂപയുടെയും ഒഡീഷയില്‍ 1.4 കോടി രൂപയുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കെട്ടിടങ്ങള്‍, ബേങ്ക് അക്കൗണ്ടുകള്‍, ഭൂസ്വത്തുക്കള്‍, ബ്രോഡ്കാസ്റ്റ് വേള്‍ഡ്‌വൈഡ് ലിമിറ്റഡിന്റെ (താരാ ടി വി ചാനല്‍) ഇക്വിറ്റി ഷെയറുകള്‍ എന്നിവ സ്വത്തുക്കളില്‍ ഉള്‍പ്പെടും. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.

Latest