Kerala
മാരുതിയുടെ സെലേറിയോ പുറത്തിറക്കി
ഗ്രേറ്റര്‍ നോയിഡ: ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിനമായ ഇന്ന് മാരുതിയ പുതിയ ഹാച്ച് ബാക്ക് അവതരിപ്പിച്ചു. സെലേറിയോ എന്ന് പേരിട്ട പുതിയ മോഡലാണ് എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. മാന്വല്‍, ഓട്ടോമാറ്റിക് വിഭാഗങ്ങളിലായി സെലേറിയോയുടെ മൂന്ന് വേരിയന്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്‍ എക്‌സ് ഐ, വി എക്‌സ് ഐ, ഇസഡ് എക്‌സ് ഐ വേരിയന്റുകളാണ് അവതരിപ്പിച്ചത്. വില 3.90 ലക്ഷം മുതല്‍. ഓട്ടോമാറ്റിക്ക് വേര്‍ഷന് 4.29 രൂപയിലാണ് വില ആരംഭിക്കുന്നത്.
1.0 ലിറ്റര്‍ മൂന്ന് സിലിണ്ടറോട് കൂടിയ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് സെലേറിയോയിലും ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഇ ഇസഡ് ഡ്രൈവ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം. 23.1 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
---- facebook comment plugin here -----



