Connect with us

Gulf

മസ്‌കത്തില്‍ മത്സ്യ ലഭ്യത കൂടി; മറ്റു ഗവര്‍ണറേറ്റുകളില്‍ കുറഞ്ഞു

Published

|

Last Updated

മസ്‌കത്ത്: രാജ്യത്ത് മത്സ്യ ലഭ്യതയില്‍ 4.5 ശതമാനം കുറവ്. എന്നല്‍ തലസ്ഥാന നഗരിയായ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ലഭ്യത വര്‍ധിച്ചു. മറ്റു ഗവര്‍ണറേറ്റുകളിലാണ് ലഭ്യത താഴോട്ടു പോയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റികസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍നിന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ അവസാനം വരെയുള്ള കാലയളവില്‍ 120,781 ടണ്‍ മത്സ്യമാണ് രാജ്യവ്യാപകമായി പിടികൂടിയത്. ഏതാണ്ട് 95,076 റിയാല്‍ വില വരുന്ന മത്സ്യ സമ്പത്താണിത്. എന്നാല്‍ മുന്‍വര്‍ഷം 99,553 റിയാല്‍ വിലയുടെ 141,005 ടണ്‍ മത്സ്യമാണ് രാജ്യത്തുനിന്നും പിടിച്ചെടുത്തത്. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളിലും മത്സ്യ ലഭ്യത ഇടിഞ്ഞപ്പോള്‍ മസ്‌കത്തില്‍ മാത്രം ഉയരുകയായിരുന്നു. 13.9 ശതമാനം മത്സ്യ ലഭ്യതയാണ് മസ്‌കത്തില്‍ വര്‍ധിച്ചത്. തൊട്ടു മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്താണ് ഈ വര്‍ധന. 9,388 ടണ്‍ മത്സ്യമാണ് മസ്‌കത്ത് തീരങ്ങളില്‍നിന്നും കഴിഞ്ഞ വര്‍ഷം ബന്ധനം നടത്തിയത്. 2012ല്‍ ഇത് 8,244 ടണ്‍ ആയിരുന്നു.
മത്സ്യ ലഭ്യത ഏറ്റവും കുറഞ്ഞ പ്രദേശം വുസ്ത ഗവര്‍ണറേറ്റാണ്. ഇവിടെ 21.9 ശതമാനം ഇടിവാണുണ്ടായത്. ബാത്തിനയില്‍ 18.8 ശമതാനം ഇടിവുണ്ടായി. മുസന്ദം മേഖലയില്‍ 17.3, ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ 13.9 ശതമാനം വീതവും മത്സ്യലഭ്യത കുറഞ്ഞു. അതേസമയം, വ്യത്യസ്തമായ മത്സ്യലഭ്യതയില്‍ രാജ്യത്ത് കൂടുതല്‍ സമ്പന്നത കണ്ടു വരുന്നുണ്ടെന്ന് പഠനം പറയുന്നു. എന്നാല്‍ ഡിമാന്‍ഡുള്ള ചില മത്സ്യങ്ങള്‍ കുറയുകയും ചെയ്തു. ചെമ്മീന്‍, മത്തി പോലുള്ള വിഭവങ്ങളാണ് കൂടുതല്‍ ലഭിച്ചത്. ചെമ്പല്ലി വിഭാഗത്തില്‍ പെടുന്ന മത്സ്യ ലഭ്യത കുറഞ്ഞു. വിവിധ മത്സ്യ വിഭാഗങ്ങളും ലഭ്യതയും ദൗര്‍ലഭ്യതയും റിപ്പോര്‍ട്ടില്‍ ഇനം തിരിച്ച് ഉള്‍പെടുത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest