Connect with us

Kerala

123 വില്ലേജുകള്‍ പരിസ്ഥിത ലോലം തന്നെയെന്ന് കേന്ദ്രം; ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ പശ്ചിമ ഘട്ടത്തില്‍പെടുന്ന 123 വില്ലേജുകളും പരിസ്ഥിതി ലോലം തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കും. മാറ്റം വരുത്തിയ ഡിസംബറിലെ ഉത്തരവ് നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രെബ്യൂണലിനെ അറിയിച്ചു. പരിസ്ഥിത ലോല പ്രദേശങ്ങള്‍ പുനഃപരിശോധിച്ച ശേഷം അതത് സംസ്ഥാനാങ്ങള്‍ക്ക് അഭിപ്രായമറിയിക്കാമെന്നായിരുന്നു ഡിസംബറില്‍ ഇറക്കിയ ഓഫീസ് മെമ്മോറണ്ടത്തിന്റെ കാതല്‍.

കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ ഹര്‍ത്താലാചരിക്കും. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കര്‍ഷകര്‍ക്ക് ദോഷകരമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന കേരളത്തിന് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം.

---- facebook comment plugin here -----

Latest