Connect with us

Malappuram

മുള്ളന്‍പന്നിയുമായി രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

കാളികാവ്: വനത്തില്‍ നിന്ന് കെണിവെച്ച് പിടികൂടിയ മുള്ളന്‍പന്നിയുമായി രണ്ട് പേരെ പോലീസ് പിടികൂടി. പന്തരങ്ങാടി സ്വദേശി വടക്കേപുറത്ത് മൊയ്തീന്‍ കോയ(35), കരിപറമ്പ് സ്വദേശി പാറക്കടവത്ത് സാബിര്‍(20) എന്നിവരെയാണ് പിടികൂടിയത്.
കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് പരിധിയിലെ പാലക്കാട് ജില്ലയിലെ കുമ്പിടിയില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കടാമ്പുഴ പോലീസാണ് രണ്ട് പേരേയും അഞ്ച് കിലോ ഭാരമുള്ള മുള്ളന്‍ പന്നിയുമായി പിടികൂടിയത്.
പോലീസ് പിടികൂടിയ പ്രതികളെ കരുവാരകുണ്ട് ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ക്ക് കൈമാറി. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി അജയന്‍ ഫോറസ്റ്റ് ഗാര്‍ഡ് ശരത്, മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ അടുത്തമാസം മൂന്ന് വരേ റിമാന്റ് ചെയ്തു.
മുള്ളന്‍ പന്നിയെ വളര്‍ത്താനാണ് പിടികൂടിയതെന്ന് പ്രതികള്‍ വനം വകുപ്പ് അധികൃതരോട് പറഞ്ഞു. മൃഗ ഡോക്ടറുടെ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ മുള്ളന്‍പന്നിയെ ചെങ്കോട് മലവാരത്തിലെ ആവാസ വ്യസ്ഥയില്‍ കൊണ്ട് വിടും.

 

Latest