Kasargod
സഅദിയ്യ സമ്മേളനം: പരിപാടികള്‍ തുടങ്ങി
ദേളി: ഫെബ്രുവരി 7, 8, 9 തീയതികളില്‍ നടക്കുന്ന ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ: 44 ാം വാര്‍ഷിക സനദ്ദാന സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടികള്‍ക്ക് സഅദാബാദില്‍ തുടക്കമായി.
സഅദിയ്യക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം നടത്തിയ അലുംമ്‌നി മീറ്റോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്.ഈമാസം 25ന് പ്രവാസി ഫാമിലി മീറ്റ് നടക്കും. രാവിലെ പത്ത് മണിക്ക് മീറ്റ് സയ്യിദ് കെ എസ് ആറ്റക്കോയ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി പ്രാര്‍ഥന നടത്തും. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉത്‌ബോധന പ്രസംഗം നടത്തും. അഡ്വ. എ കെ ഇസ്മാഈല്‍ വഫ, കെ കെ എം സഅദി പാലക്കാട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.







