Connect with us

Gulf

അഴിമതിയില്‍ മുന്നില്‍ റിയാദ്, പിന്നില്‍ ജൗഫ്

Published

|

Last Updated

റിയാദ്: സഊദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍. കുറവ് ജൗഫില്‍. ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ (nazaha) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ആകെ റിപ്പോര്‍ട്ട് ചെയ്ത 655 കേസുകളില്‍ 25 ശതമാനവും റിയാദിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 21 ശതമാനവും അസിറില്‍ 14 ശതമാനവും മദീനയില്‍ 5.8 ശതമാനവുമാണ് അഴിമതി കേസുകളുള്ളത്. പിന്നില്‍ നില്‍ക്കുന്ന ജൗഫില്‍ വെറും 0.9 ശതമാനം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അധികാര ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ടതാണ് അഴിമതിക്കേസുകളില്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Latest