Kozhikode
മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന കേസ്: യുവതിയുടെ കാമുകന് അറസ്റ്റില്‍
കോഴിക്കോട്: കക്കോടിയില്‍ രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവതിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെലപ്രം സ്വദേശി മുനീറി (28)നെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് സീനത്തിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ, വഞ്ചന എന്നീ കുറ്റം ചുമത്തിയാണ് മുനീറിനെ പോലീസ് അറസറ്റ് ചെയ്തത്. മുനീറിനെ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എട്ട് വര്‍ഷത്തോളമായി യുവതിയുമായി അടുപ്പത്തിലായിരുന്നു മുനീര്‍. മുനീര്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു.
---- facebook comment plugin here -----