Connect with us

Malappuram

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഒച്ചിഴയും വേഗത്തില്‍

Published

|

Last Updated

കോട്ടക്കല്‍: നഗരസഭയില്‍ നടപ്പിലാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരന്ന് വ്യാപക പരാതി. ഈ വര്‍ഷം പദ്ധതിപ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ നടപ്പിലാക്കിയിട്ടില്ലങ്കില്‍ നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച 29 ലക്ഷം നഷ്ടമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനായി ഓവര്‍സിയര്‍മാരെ തേടുകയാണ് നഗരസഭ.
തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനായി കൗണ്‍സിലര്‍മാര്‍ കാര്യമായ പരിശ്രമം നടത്തണമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. അടിക്കാടു വെട്ടുന്നതു പോലുള്ള പ്രവര്‍ത്തനങ്ങളാണ് സാധാരണ തൊഴിലുറപ്പ് പദ്ധതിയില്‍ വരുന്നതെങ്കിലും ചെറു തോടുകള്‍ തടയണ നിര്‍മിക്കുന്നതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കൗണ്‍സിലര്‍മാര്‍ക്ക് താല്‍പര്യം. വാര്‍ഡുകളില്‍ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന റിപോര്‍ട്ട് അതാത് ജാഗ്രതാ സമിതികള്‍ നഗരസഭക്ക് കൈമാറിയിട്ടില്ല.
2011 ല്‍ കോട്ടക്കല്‍ നഗരസഭ തൊഴില്‍ ബജറ്റിനു വേണ്ടി സര്‍ക്കരിനോട് ഒരു കോടി ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം ഈ വര്‍ഷം 29 ലക്ഷമാണ് പാസായത്. നിലവില്‍ നഗരസഭയില്‍ 500 ഓളം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ അധികവും സ്ത്രീകളാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ചട്ടം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതേയൊള്ളൂ.
രജിസ്റ്റര്‍ ചെയ്ത ഓരോരുത്തര്‍ക്കും പ്രത്യേകം കാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ നഗരസഭാ ഓഫീസില്‍ നേരിട്ട് വന്ന് ആരും കാര്‍ഡ് കൈപറ്റാന്‍ തയ്യാറായിട്ടില്ലന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

---- facebook comment plugin here -----

Latest