Connect with us

Malappuram

എസ് എസ് എഫ് എഡ്യൂ ഫഌഷ് സമാപിച്ചു

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് ഗൈഡന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍, ഹയര്‍സെക്കന്‍ഡറി വര്‍ക്ക്‌ഷോപ്പ് “എഡ്യൂ ഫഌഷ് -2013” ജില്ലയിലെ പതിനാല് കേന്ദ്രങ്ങളില്‍ പ്രൗഢമായി സമാപിച്ചു.
ജില്ലാ ഗൈഡന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ സമിതിയും ഹയര്‍സെക്കന്‍ഡറി കാര്യ സമിതിയും സംയുക്തമായിട്ടാണ് എഡ്യൂ ഫഌഷ് സംഘടിപ്പിച്ചത്. പത്തനാപുരം സുന്നിമദ്‌റസയില്‍ മുഹ്‌യിദ്ദീന്‍ സഖാഫി ചീക്കോട്, ടി അബ്ദുന്നാസര്‍, കൊണ്ടോട്ടി വ്യാപാര ഭവനില്‍ മിഖ്ദാദ് ബാഖവി, സി കെ എം ഫാറൂഖ്, കോട്ടക്കലില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി കെ അബ്ദുസ്വമദ് മലപ്പുറം മഅ്ദിന്‍ അക്കാദമില്‍ എം കെ എം സ്വഫ്‌വാന്‍, ദുല്‍ഫുഖാറലി സഖാഫി, മഞ്ചേരി ടൗണ്‍ മസ്ജിദില്‍ എസ് വൈ എസ് മേഖല സെക്രട്ടറി ഹംസ മാസ്റ്റര്‍, പി സിറാജുദ്ദീന്‍, നിലമ്പൂര്‍ മജ്മഇല്‍ എം അബ്ദുറര്‍ഹ്മാന്‍, എം എ ശുക്കൂര്‍ സഖാഫി, എടപ്പാള്‍ ഐ ജി സിയില്‍ എ ശിഹാബുദ്ദീന്‍ സഖാഫി, പെരിന്തല്‍മണ്ണ ടൗണ്‍ മസ്ജിദില്‍ ശരീഫ് നിസാമി, തിരൂരങ്ങാടി സുന്നി സെന്ററില്‍ എസ് വൈ എസ് മേഖല പ്രസിഡന്റ് മുഹമ്മദലി മുസ്‌ലിയാര്‍, എ കെ എം സ്വഫ്‌വാന്‍, താനൂര്‍ സബീലുല്‍ ഹുദ മദ്‌റസ പി കെ മുഹമ്മദ് ശാഫി, തിരൂര്‍ സുന്നി സെന്ററില്‍ കെ പി ശമീര്‍, ചിനക്കല്‍ സുന്നി മദ്‌റസയില്‍ പി ഉസ്മാന്‍ ബുഖാരി, വെട്ടിച്ചിറ മജ്മഇല്‍ കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, വണ്ടൂര്‍ അല്‍ ഫുര്‍ഖാനില്‍ എം അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.

“സമരരീതികള്‍
ക്രിയാത്മകമാകണം”
എടപ്പാള്‍: വിദ്യാര്‍ഥികള്‍ പഠനംമുടക്കിക്കൊണ്ടുള്ള സമരരീതികള്‍ കാലഘട്ടത്തില്‍ എത്രത്തോളം ഫലപ്രദമാണെന്നതിനെ കുറിച്ച് പുനരാലോചനകള്‍ നടത്തണമെന്ന് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എ ശിഹാബുദ്ദീന്‍ സഖാഫി ആവിശ്യപ്പെട്ടു. ഒരു വിഭാഗത്തിന്റെ ആവശ്യങ്ങളുന്നയിക്കുന്നത് മറ്റു വിഭാഗങ്ങളുടെ ആവശ്യങ്ങളെ നിഷേധിച്ച് കൊണ്ടാവരുത്. അക്രമാസക്തമായ സമരങ്ങളേ ബന്ധപ്പെട്ടവര്‍ പരിഗണിക്കുകയുള്ളു എന്ന മനോഭാവം മാറണം.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രിയാത്മകമായ സമരരീതികള്‍ ഉണ്ടാവണം. മത-സമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വോഷവും സംഘര്‍ഷവും ഉണ്ടാക്കും വിധത്തില്‍ പാഠപുസ്തകങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത ഏറിവരുന്നു. വിദ്യാര്‍ഥികളില്‍ സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ ചരിത്ര-സാമൂഹിക ബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാവണം പാഠ്യപദ്ധതികള്‍ സംവിധാനം ചെയ്യേണ്ടത്. അല്ലാതെ പാഠ്യപദ്ധതികള്‍ സങ്കുചിത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വേദിയാക്കി മാറ്റരുത്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ സംഘര്‍ഷഭരിതമാക്കാനുള്ള വിദ്യാര്‍ഥി സമരങ്ങളുടെ ശ്രമങ്ങളേയും ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

---- facebook comment plugin here -----

Latest