Connect with us

Malappuram

അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തിയ ജില്ലയിലെ തൊഴിലാളികളെ കുറിച്ചുള്ള വിവര ശേഖരണത്തിന്റെ മുന്നോടിയായി അവര്‍ താമസിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, തൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയെ കുറച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുവാന്‍ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അറിയിച്ചു. മലപ്പുറം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പല്‍ പരിധിയിലും അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്ക് താമസിക്കുവാന്‍ വീട്, ഫഌറ്റ്, ഹോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സ്, മുറികള്‍ തുടങ്ങിയവ വാടകക്ക് നല്‍കിയിട്ടുള്ളവര്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ (കെട്ടിട നമ്പര്‍, കെട്ടിടം സ്ഥതി ചെയ്യുന്ന വാര്‍ഡ് മ്പര്‍ സ്ഥലപ്പേര്, താമസിപ്പിക്കുന്നവരുടെ എണ്ണം, തുടങ്ങിയവ), പദ്ധതിയുടെ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്ററ്മാരായ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വശം നല്‍കേണ്ടതാണ്.
ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ ജീവനക്കാരായി നിയമിച്ചിട്ടുള്ള തൊഴില്‍ ഉടമകള്‍ അവരുടെ സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം, വാര്‍ഡ് നമ്പര്‍, ജോലി ചെയ്യുന്ന മറ്റ് സംസ്ഥനങ്ങളിലെ തൊഴിലാളികളുടെ എണ്ണം തുടങ്ങിയവ) മലപ്പുറം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെയും മലപ്പുറം മുനിസിപ്പാലിറ്റിയിലെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വശം എത്തിച്ച് കൊടുക്കേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.