Ongoing News
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ഏഴാം മല്‍സരം സമനിലയില്‍
ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ഗെയിം സമനിലയില്‍ അവസാനിച്ചു. ഏഴാം ഗെയിമില്‍ 32 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്.
രണ്ടു മത്സരം ജയിച്ച കാള്സന് 4.5 പോയിന്റ് ഉണ്ട്. ഏഴു മത്സരങ്ങളില്‍ നിന്ന് അഞ്ചു സമനില മാത്രം നേടാനായ ആനന്ദിന് 2.5 പോയിന്റാണ് ഉള്ളത്. 12 ഗെയിമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാകുക. ഇതില്‍ ആദ്യം 6.5 ആറര പോയിന്റ് നേടുന്ന ആളാണ് ലോക ചാമ്പ്യനാവുക.







