Connect with us

National

സിബിഐ രൂപീകരണം: ഭരണഘടനാ വിരുദ്ധമെന്ന് കോടതി

Published

|

Last Updated

ഗുവാഹത്തി: സിബിഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന് ഗുവാഹത്തി ഹൈക്കോടതി. സിബിഐ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചത് ഉത്തരവിലൂടെയാണ്. നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ കുറ്റാന്വേഷണ ഏജന്‍സികളെ രൂപീകരിക്കാനാകൂ. ഈ സാഹചര്യത്തില്‍ സിബിഐയെ കുറ്റന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഇഖ്ബാല്‍ അഹമ്മദ് അന്‍സാരി, ഇന്ദിരാ ഷാ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സിബിഐയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന നിര്‍ണായക വിധിപ്രസ്താവം നടത്തിയത്.

ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ നവേന്ദ്ര കുമാറാണ് സിബിഐയുടെ സാധുത ചോദ്യം ചെയ്ത് ഗുവാഹത്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2001 ല്‍ സിബിഐ ഇദ്ദേഹത്തിനെതിരെ ഗൂഡാലോചന കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐയുടെ സാധുത ചോദ്യം ചെയ്ത് ഇയാള്‍ കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest