Connect with us

Malappuram

അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായില്ല; മൂര്‍ക്കനാട്-എടപ്പലം പാലം ഉദ്ഘാടനം നീളും

Published

|

Last Updated

കൊളത്തൂര്‍: മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് തൂതപുഴക്ക് കുറുകെ നിര്‍മിച്ച മൂര്‍ക്കനാട്-എടപ്പലം പാലത്തിന്റെ ഉദ്ഘാടനം ഇനിയും നീളും. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡിന്റെ പണികള്‍ പൂര്‍ത്തിയാകാത്തതാണ് ഉദ്ഘാടനം നീളാന്‍ കാരണം. ഇത്തവണയുണ്ടായ കാരണമാണ് അപ്രോച്ച് റോഡിന്റെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
11 കോടി രൂപ ചെലവില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന ഈ പാലം എടപ്പലം, മൂര്‍ക്കനാട് പ്രദേശങ്ങളിലുള്ളവരുടെ ഏറെ കാലത്തെ അഭിലാഷമാണ്. 2011ലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 240 മീറ്റര്‍ നീളവും 10.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന് മൂര്‍ക്കനാട് പാലത്തിന് മൂര്‍ക്കനാട് ഭാഗത്ത് 400 മീറ്ററും എടപ്പലം ഭാഗത്ത് 200 മീറ്ററും നീളത്തിലുള്ള അപ്രോച്ച് റോഡുകളാണുള്ളത്. ഡിസംബറില്‍ പാലം തുറന്നുകൊടുക്കാനാണ് തീരുമാനം. പത്ത് സ്പാനുകളിലാണ് പാലം നിര്‍മിക്കുന്നത്. ഒന്നര മീറ്റര്‍ അകലത്തില്‍ നടപ്പാതകളുമുണ്ട്. എടപ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പോകുന്ന 250ലധികം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമാണ് ഈ പാലം.

Latest