Kannur
മുഖ്യമന്ത്രിക്കുനേരെ കല്ലേറ്: പോലീസുകാരന് സസ്പന്ഷന്
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കല്ലേറ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരന് സസ്പെന്ഷന്. പേരാവുര്‍ പോലീസ് സ്റ്റേഷനിലെ ശിവദാസനെയാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് വാഹനത്തിലെ വീഡിയോഗ്രാഫറായിരുന്നു ശിവദാസന്‍.
ശിവദാസന്‍ പകര്‍ത്തിയ വീഡിയോയില്‍ അക്രമികള്‍ ആരും തന്നെ ഇല്ലായിരുന്നു. സി ഐ ഷാജിയുടെ ദൃശ്യങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. ഇത് ഇടത് അനുകൂല ഏസോസിയേഷനില് അംഗമായ ശിവദാസന്‍ ബോധപൂര്‍വം ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്.
---- facebook comment plugin here -----