Connect with us

Wayanad

എസ് വൈ എസ് ദേവര്‍ഷോല സോണ്‍ പഠിപ്പുര

Published

|

Last Updated

ഗൂഡല്ലൂര്‍: എസ് വൈ എസ് സംഘടനാസ്‌കൂളിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേവര്‍ഷോല സോണ്‍ പഠിപ്പുര നവംബര്‍ മൂന്നിന് രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം നാല് മണിവരെ പാടന്തറ സിറാജുല്‍ഹുദാ മദ്‌റസയില്‍ നടക്കും.
പത്ത് മുതല്‍ പതിനൊന്ന് വരെ ഉദ്ഘാടന സെഷന്‍, 11.30 മുതല്‍ 12.30വരെ കര്‍മ്മപദ്ധതി അവതരണം. 1.30 മുതല്‍ 2.30വരെ ദഅ#്‌വത്ത് മീറ്റ്. 2.30 മുതല്‍ 3.30വരെ കാബിനറ്റ്. 3.30 മുതല്‍ 4വരെ വിദാഅ#്, പ്രാര്‍ത്ഥന തുടങ്ങിയവ നടക്കും. സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട്, സയ്യിദ് ഹിഫ്‌ളുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, പി മൊയ്തു മുസ് ലിയാര്‍, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍, സി കെ കെ മദനി, കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, അഡ്വ. കെ യു ശൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
മേപ്പാടി: എസ് വൈ എസ് മേപ്പാടി സര്‍ക്കിള്‍ പഠിപ്പുര നടത്തി. ചുളിക്ക മദ്‌റസയില്‍ നടന്ന പരിപാടി ടി പി അബ്ദുസ്സലാം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി അധ്യക്ഷത വഹിച്ചു.ജില്ലാ നേതാക്കളായ കെ എസ് മുഹമ്മദ് സഖാഫി, പി സി ഉമറലി ക്ലാസെടുത്തു. ഹനീഫ് കെ എം വയല്‍ സ്വാഗതം പറഞ്ഞു.