Connect with us

Palakkad

കേരശ്രീ കേര ക്ലസ്റ്ററിന് അംഗീകാരം

Published

|

Last Updated

തച്ചമ്പാറ: പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് കേരശ്രീ കേരക്ലസ്റ്ററിന് പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ലഭിച്ചു. മണ്ണാര്‍ക്കാട് നടക്കുന്ന തളിര് കാര്‍ഷികമേളയിലാണ് കൃഷി വകുപ്പിന്റെ മികച്ച കേര സമിതിയായി പതിനൊന്നാം വാര്‍ഡ് കേരശ്രീ കേര ക്ലസ്റ്ററിനെ തിരഞ്ഞെടുത്തത്.
മണ്ണാര്‍ക്കാട് താലൂക്കിലെ ഏറ്റവും നല്ല കേര സമിതിക്കുള്ള പുരസ്‌ക്കാരത്തിനും ഇതിന് ലഭിച്ചിരുന്നു. മൂന്നു വര്‍ഷമായി മാച്ചാന്തോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരശ്രീ കേര ക്ലസ്റ്റര്‍ ഒട്ടേറെ സംരംഭങ്ങള്‍ നടത്തുകയുണ്ടായി.
ഓരോ വീട്ടിലും ഒരു അടുക്കളത്തോട്ടം പദ്ധതി, തെങ്ങുകയറ്റ പരിശീലനം, വിഷമുക്തമായ പച്ചക്കറി ഉല്‍പാദനം, വാര്‍ഡിലെ തെങ്ങു കര്‍ഷകര്‍ക്ക് വളം വിതരണം, നടീല്‍ വസ്തുള്‍ വിതരണം , ഓരോ വര്‍ഷവും വാര്‍ഡിലെ മികച്ച കര്‍ഷകരെയും കര്‍ഷകരുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെയും ആദരിക്കുക, കാര്‍ഷിക മേഖലയില്‍ ചര്‍ച്ചകള്‍, പഠന ക്ലാസുകള്‍, കൃഷി സന്ദര്‍ശനം എന്നിവ ശ്രദ്ധേയമായ പരിപാടികളാണ്.
പത്ത് വര്‍ഷത്തിനുള്ളില്‍ അമ്പതോളം സസ്യങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്യം നിന്നുപോകുന്ന സസ്യങ്ങളെ സംരക്ഷിക്കാന്‍ അതിജീവനം പദ്ധതി തുടങ്ങിയതും ഇവിടെയായിരുന്നു.
ജില്ലയില്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ചെറു തേനീച്ച പദ്ധതി തുടങ്ങിയതും പഠന ക്ലാസ് നടത്തിയതും സമിതിയാണ്. ഇരുപതിലേറെ കാര്‍ഷിക പഠന ക്ലാസുകള്‍ ഇവിടെ നടക്കുകയുണ്ടായി. ഓരോ ക്ലാസിലും ഇരുന്നൂറോളം കുടുംബങ്ങളാണ് പങ്കെടുക്കുന്നത്.

 

Latest