Connect with us

Kerala

പി സി ജോര്‍ജിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Published

|

Last Updated

തിരുവനന്തപുരം: പി സി ജോര്‍ജിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പി സി ജോര്‍ജ് പങ്കെടുത്തതിനെ തുടര്‍ന്ന് ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരക്കാണ് യോഗം ചേരേണ്ടിയിരുന്നത്.

പി സി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ട് മതി യോഗമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന തീരുമാനം ജോസഫ് നേരത്തെ തന്നെ മാണിയെ അറിയിച്ചിരുന്നു.

പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ പലതും വിവാദമായ സാഹചര്യത്തില്‍ ജോര്‍ജിനെതിരെ മന്ത്രിസഭയും കോണ്‍ഗ്രസും കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചേരാനിരുന്നത്. കേരളാ കോണ്‍ഗ്രസിന് ഒരു ലോക്‌സഭാ സീറ്റ് മതിയെന്ന് പി സി ജോര്‍ജിന്റെ പ്രസ്താവന പാര്‍ട്ടിക്കകത്തും വിവാദമഴിച്ചുവിട്ടിരുന്നു. പി ജെ ജോസഫിനെ പിന്തുണക്കുന്നവര്‍ക്ക് അവസരം നഷ്ടപ്പെടുത്താനാണ് ജോര്‍ജിന്റെ നീക്കമെന്നാണ് ആരോപണം.

Latest