Connect with us

Gulf

ത്യാഗ സന്നദ്ധത ജീവിത മുഖമുദ്രയാക്കുക: കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി

Published

|

Last Updated

ദോഹ: ഇബ്‌റാഹിം നബിയുടെയും ഇസമാഈല്‍ നബിയുടെയും ജീവിതം മാതൃകയാക്കി ത്യാഗ സന്നദ്ധത ജീവിത മുഖമുദ്രയാക്കണമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ആഹ്വാനം ചെയ്തു. ഖത്തര്‍ നാഷണല്‍ ഐ സി എഫ് സംഘടിപ്പിച്ച ഈദ് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമാധാന കാംക്ഷികളായ മുസ്‌ലിംകളെ ലോകത്താകമാനം തീവ്രവാദികളും ഭീകര വാദികളുമായി ചിത്രീകരിക്കപ്പെടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ വിശുദ്ധ ഇസ്ലാമിന്റെ സ്‌നേഹ സന്ദേശങ്ങള്‍ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കാന്‍ ഓരോരുത്തരും പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ കടവത്തൂര്‍ അബ്ദുള്ള മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഐ സി സി ഹാളില്‍ നടന്ന ഈദ് സംഗമം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉല്‍ഘാടനം ചെയ്തു. കോഴിക്കോട് ഡി സി സി പ്രസിഡണ്ട് കെ സി അബു, ആര്‍ എസ് സി കണ്വീനര്‍ ഉമര്‍ കുണ്ടുതോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഹാജി മേമുണ്ട സ്വാഗതവും അബ്ദുസ്സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.

 

Latest