Idukki
കുമളിയില്‍ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊന്നു
ഇടുക്കി: ഇടുക്കിയിലെ കുമളിയില്‍ ഒരു ദിവസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളെ കഴുത്തറുത്തുകൊന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ അലമാരയില്‍ നിന്നാണ് കണ്ടെത്തിയത്.
യുവതിയെ രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഇവര്‍ പ്രസവിച്ചതിനെ തുടര്‍ന്നാണ് രക്തസ്രാവമുണ്ടായതെന്ന് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞുങ്ങളെ കഴുത്തറുത്തുകൊന്ന വിവരം പുറത്തായത്. കുട്ടികളുടെ മൃതദേഹങ്ങളും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
---- facebook comment plugin here -----