Wayanad
എസ് എസ് എഫ് ജാഗരണം: ജില്ലാ ക്യാമ്പ് നാളെ തലപ്പുഴയില്‍ ആരംഭിക്കും
കല്പറ്റ: എസ് എസ് എഫ് ജില്ലാ കമ്മിറ്റിക്കുകീഴില്‍ തലപുഴയില്‍ നടക്കുന്ന ദ്വിദിന ജില്ലാ ക്യാമ്പ് (ജാഗരണം-2013) നാളെ വൈകുന്നേരം അഞ്ച് മണി മുതല്‍ ധര്മതീരത്ത് ആരംഭിക്കും യുണിറ്റ്, സെക്ടര്‍, ഡിവിഷന് എന്നിവിടങ്ങളില്‍ നിന്നും
തിരഞ്ഞെടുക്കപെട്ട പ്രതിനിധികളാണ് ദ്വിദിന ജില്ലാ ക്യമ്പില്‍ പങ്കെടുക്കുക. ജാഗരണം ക്യമ്പ് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്യും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ അഷറഫ് കാമില്‍ സഖാഫി ആമുഖഭാഷണം നടത്തും വിവിധ സെഷനുകള്‍ക്ക് എസ് ഷറഫുദീന്‍, അബ ്ദുല്‍ കബീര്‍ എളേറ്റില്‍, അബ്ദുല്‍ റഹ്മാന് അമാനി, എസ് അബ്ദുല്ല മാസ്റ്റര്‍, മജീദ് അരിയല്ലൂര്‍, പി സി ഉമ്മറലി കോളിച്ചാല്‍, അബ്ദുല്‍ റസാഖ് സഖാഫി വെള്ളിയാമ്പുറം എന്നിവര്‍ നേതൃത്വം നല്‍കും പരിപാടിയില്‍ എസ് വെ എസ് എസ് എസ് എഫ് ജില്ലാ നേതാക്കളായ കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദലി ഫൈസി, ഉമര്‍ സഖാഫി, കല്ലിയോട് മുഹമ്മദലി ഹഖാഫി പുറ്റാട്,ഉമര്‍ സഖാഫി ചെതലയം, ബഷീര്‍ സഅദി നെടുംങ്കരണ, ജമാലുദ്ദിന് സഅദി പള്ളിക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നു.