Connect with us

National

ഫായലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞു; ആന്ധ്രയില്‍ രണ്ടു മരണം

Published

|

Last Updated

ഭുവനേശ്വര്‍: ഏറെ ഭീതി വിതച്ചെത്തിയ ഫായലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞു. കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായം പ്രതീക്ഷിച്ചതിലും എത്രയോ കുറവാണ്. ഇന്നലെയും ഇന്നുമായി ഒഡീഷയിലും ആന്ധ്രയിലും ഒമ്പത് പേരാണ് മരണപ്പെട്ടത്.

ഒഡീഷയിലാണ് നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടായത്. കാറ്റിന്റെ വേഗത 90 കിലോമീറ്ററിന് താഴെ എത്തിയെന്നും അടുത്ത 24 മണിക്കൂര്‍ വരെ ശക്തായ മഴ തുടരുമെന്നും കാലാവസ്ഥാ വ്യതിയാന കേന്ദ്രം അറിയിച്ചു.

ഒഡീഷയിലെ ഗഞ്ജാം ജില്ലക്കാണ് കാറ്റിന്റെ ശക്തി ഏറെ അനുഭവിക്കേണ്ടി വന്നത്. ഇവിടെ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പൂര്‍ണമായും വൈദ്യുത വാര്‍ത്താവിനിമയ ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുത ബന്ധം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മഴയെത്തുടര്‍ന്ന് കനത്ത മണ്ണിടിച്ചിലും ഇവിടെ ഉണ്ടായി.

ഒറീസയിലേക്കും ഒറീസക്കു പുറത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

ശനിയാഴ്ച വൈകീട്ട് തുടങ്ങിയ കാറ്റ് 200 കിലേമീറ്ററിലധികം വേഗത്തില്‍ വീശിയടച്ചിരുന്നു. ആന്ധ്രയിലും ഒഡീഷയിലുമായി നാനൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഗഞ്ജാം ജില്ലയില്‍ മാത്രം രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സൈന്യവും ദേശീയ ദുരന്തനിവാരണസേനയുമാണ് ഇരുസ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.