Kannur
പോലീസ് തിരഞ്ഞെടുപ്പിലെ സംഘര്‍ഷം; അന്വേഷണം തുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് തളിപ്പറമ്പ് ഡി വൈ എസ് പി. കെ സുദര്ശനന് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിനിടെ പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഒടുവില്‍ റിട്ടേണിംഗ് ഓഫീസര്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ടൗണ്‍ സി ഐ. കെ വിനോദ് കുമാറില്‍ നിന്ന് ഇന്നലെ രാവിലെ ഡി വൈ എസ് പി മൊഴിയെടുത്തു. കണ്ണൂര്‍ ഡി വൈ എസ് പി. പി സുകുമാരനില്‍ നിന്നും പോലീസുകാരില്‍ നിന്നും അടുത്തദിവസം മൊഴിയെടുക്കും.
കെ എ പി പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ആംഡ് പോലീസ് എ ഡി ജി പി. ബി. സന്ധ്യയ്ക്ക് എസ്പി രാഹുല്‍ ആര് നായര്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 21 പോലീസുകാരെ അന്വേഷണവിധേയമായി എസ് പി സസ്പെന്‍ഡ് ചെയ്തിരുന്നു.