Connect with us

Kerala

സോളാര്‍ കേസ്: ഉന്നതരുടെ പേര് കോടതിയില്‍ വെളിപ്പെടുത്താമെന്ന് ബിജു

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അവരുടെ പേരുവിവരങ്ങള്‍ ഹൈക്കോടതിയില്‍ അറിയിക്കാന്‍ തയ്യാറാണെന്നും കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ മൊഴി. തിരുവനന്തപുരം മജിസ്‌ട്രേറ്റിന് എഴുതി നല്‍കിയ മൊഴിയിലാണ് ബിജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

നുണ പരിശോധനക്ക് വിധേയനാകാന്‍ താന്‍ തയ്യാറാണെന്നും ബിജു മൊഴി നല്‍കിയിട്ടുണ്ട്. സരിതയെ സംരക്ഷിക്കാനായി തന്നെ ബലിയാടാക്കുകയാണ്. ശാലു മേനോന് കേസില്‍ പങ്കില്ലെന്നും അന്വേഷണ സംഘത്തിലെ ഒരു ഡി വൈ എസ് പി തന്നെ മാനസിക രോഗ ആശുപത്രിയില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ബിജു മൊഴിയില്‍ പറയുന്നു.ഹംസ ആലുങ്ങല്‍

---- facebook comment plugin here -----

Latest