Ongoing News
(LIVE BLOG) ആവേശം മുറുകുന്നു; മലപ്പുറം മുന്നേറുന്നു
മണ്ണാര്‍ക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപനത്തോടടുക്കുമ്പോള്‍ വേദിയില്‍ മത്സരം മുറുകുന്നു. വിവിധ ജില്ലകളള് തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 56 മത്സര ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മലപ്പുറം ജില്ലയാണ് ആവേശപ്പോരാട്ടത്തില്‍ മുന്നില്‍. അവര്‍ക്ക് 300 പോയിന്റുണ്ട്. 275 പോയിന്റുമായി കോഴിക്കോട് തൊട്ടടുത്തും 227 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും നില്ക്കുന്നു. ഉച്ച വരെ മൂന്നാം സ്ഥാനത്തായിരുന്ന മലപ്പുറം പിന്നീട് ബഹുദൂരം മുന്നിലേക്ക് കുതിക്കുകയായിരുന്നു.
ആസ്വാദകരുടെ നിറഞ്ഞ സാന്നിദ്ധ്യവും സാഹിത്യോത്സവിന് മാറ്റ്കൂട്ടിയിട്ടുണ്ട്. മദ്ഹ്ഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ ഇമ്പമാര്‍ന്ന മത്സര ഇനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ വേദികള്‍ക്ക് മുന്നില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
LIVE BROADCAST
LIVE REPORTING (STAY TUNED THIS PAGE FOR LATEST UPDATES)