Kerala
തന്റെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്റെ ഓഫിസിനെയും ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെത് തുറന്ന സമീപനമാണെന്നും പരിഗണനാ വിഷയങ്ങള്‍ പുറത്തു വരുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. താനുമായി ചര്‍ച്ചക്ക് തയ്യാറല്ലെങ്കില്‍ താന്‍ നിയോഗിച്ചവരുമായി പ്രതിപക്ഷത്തിന് ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാകണമെന്ന് എല്‍ ഡി എഫ് ഉപസമിതി ഇന്ന് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാറിന് എല്‍ ഡി എഫ് നാളയോ മറ്റന്നാളോ കത്ത് നല്‍കുന്നുണ്ട്.
---- facebook comment plugin here -----