Connect with us

Business

രൂപ വീണ്ടും ഇടിഞ്ഞു; ഒരു ഡോളറിന് 64.02 രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു. ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 64.02 രൂപ കൊടുക്കണം. 62.22 രൂപയില്‍ നിന്നാണ് 64ല്‍ എത്തിയത്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും സാരമായി ബാധിക്കുന്നുണ്ട്. സെന്‍സെക്‌സ് 300 പോയിന്റും നിഫ്റ്റി 62 പോയിന്റും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്‌സ് 325.64 താഴോട്ട് പോയി 17,981.88ലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നത് രൂപയുടെ മൂല്യം തകരാന്‍ കാരണമാണ്.

പത്തുവര്‍ഷത്തിനിടെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. രൂപയുടെ നില ഇത്രയൊക്കെ ഇടിയുമ്പോഴും സര്‍ക്കാറും റിസര്‍വ് ബാങ്കും ചെയ്യുന്ന നടപടികളൊന്നും മതിയാവുന്നില്ല എന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്.

ഇറക്കുമതി സാധനങ്ങള്‍ക്ക് വിലകൂടാനും ജീവിതച്ചെലവേറാനും ഈ മൂല്യത്തകര്‍ച്ച കാരണമാകും.

Latest