Connect with us

Malappuram

ലി ക്യാപിറ്റില്‍ തട്ടിപ്പ്; നിലമ്പൂരില്‍ 113 പേര്‍ പരാതി നല്‍കി

Published

|

Last Updated

നിലമ്പൂര്‍/കോട്ടക്കല്‍: ഷെയര്‍ മാര്‍ക്കറ്റിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി കോടികള്‍ തട്ടിയ ലി ക്യാപിറ്റലിനെതിരെ നിലമ്പൂരില്‍ നിന്ന് മാത്രമായി ഇതു വരെ 113 പേര്‍ പരാതി നല്‍കി. ഇവരില്‍ നിന്നായി രണ്ട് കോടി 90 ലക്ഷം രൂപയാണ് തട്ടിയിട്ടുള്ളത്. ഇതില്‍ 29 ലക്ഷത്തി എണ്‍പതിനായിരം രൂപ നിക്ഷേപിച്ച വാഴക്കാട് സ്വദേശിയും ഉള്‍പ്പെടും.
113 പേരുടേയും ഒറ്റക്കേസായി പരിഗണിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കമ്പനിയുടെ നിലമ്പൂര്‍ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ രജിസ്റ്റര്‍ ബുക്കും മറ്റു രേഖകളും പോലീസ് കണ്ടെത്തിയിരുന്നു.
ഇതു പ്രകാരം തട്ടിപ്പിനിരയായവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. മാനഹാനി ഭയന്നാണ് പലരും പരാതി നല്‍കാന്‍ മടിക്കുന്നതെന്നാണ് സൂചന. കോട്ടക്കലില്‍ ലീ ക്യാപിറ്റല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടടുത്തു. കോട്ടക്കല്‍ എസ് ഐ യുടെ നേതൃത്വത്തിലാണ് ഓഫീസില്‍ പരിശോധന നടത്തിയത്. നടത്തിപ്പുമായി ബന്ധപ്പെട്ട ശേഖരിക്കാന്‍ കഴിഞ്ഞതായി എസ് ഐ. കെ പി ബെന്നി പറഞ്ഞു.
ലീ ക്യാപിറ്റല്‍ തട്ടിപ്പ് പുറത്തു വന്നതിനെ തുടര്‍ന്ന് കോട്ടപ്പടിയിലെ ഓഫീസ് പൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടിരുന്നു. കോട്ടക്കലില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തതായാണ് സൂചന.

Latest