Connect with us

Palakkad

എസ് വൈ എസ് റിലീഫ് ഡേ ആവേശമായി

Published

|

Last Updated

പാലക്കാട്: കരുണനാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന പ്രമേയത്തില്‍ നടത്തിയ എസ് വൈ എസ് റിലീഫ് ഡേ ആവേശമായി. പാവപ്പെട്ടവരെയും രോഗികളെയും മികച്ച പരിഗണനയും സൗകര്യങ്ങളും സാന്ത്വനവും നല്‍കി കൈപിടിച്ചുയര്‍ത്താന്‍ വേണ്ടി ആവിഷ്‌ക്കരിച്ച സാമൂഹിക സുരക്ഷ പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി സുന്നി പ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ ജനങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റത്.
പള്ളികളിലും നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം സുന്നി പ്രവര്‍ത്തകരുടെ കാരുണ്യപ്രവര്‍ത്തനത്തിന്റെ അലയൊലി മുഴങ്ങി. ഓടന്നൂരില്‍ നടന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദാലി സാഹിബ്ബ്, ഹംസപി എ, ശാഹുല്‍ഹമിദ്, അബ്ദുല്‍ മജീദ്, കുഞ്ഞുമുഹമ്മദ് നേതൃത്വം നല്‍കി.
പറളിയില്‍ ഖാജാ ഹുസ്സൈന്‍ അല്‍ഹസനി നേതൃത്വം നല്‍കി, അഞ്ചാംമൈലില്‍ സ്വാലിഹ് മുസ്‌ലിയാര്‍, സലിം സഖാഫി, അലി മുസ് ലിയാര്‍, ഷുക്കൂര്‍, മുഹമ്മദലി പി എസ് നേതൃത്വം നല്‍കി.
ആലത്തൂര്‍ സോണില്‍ വിവിധ യൂനിറ്റുകളില്‍ സോണ്‍ നേതാക്കളുടെ നേതൃത്വത്തില്‍ റിലീഫ് ഡേ നടന്നു. തരൂര്‍ സര്‍ക്കിളില്‍ കെ എസ് തങ്ങള്‍, ഷംസുദ്ദീന്‍ ബാഖവി , കെ പി ഹംസമുസ് ലിയാര്‍, ആലത്തൂര്‍ സര്‍ക്കിളില്‍ റഫീഖ് ചുണ്ടക്കാട്, റശീദ് അല്‍ഹസനി, സെയ്തുമുഹമ്മദ് സാഹിബ്ബ്, ഇബ്രാഹിം അശറഫി, പുതുക്കോട് അബ്ദുറശീദ്, ഹക്കിം മാസ്റ്റര്‍, സൈനുല്‍ ആബീദ്, സുലൈമാന്‍, വടക്കഞ്ചേരിയില്‍ പി എം കെ തങ്ങള്‍, ആരിഫ് വണ്ടാഴി, അബ്ദറഹ് മാന്‍ മംഗലം, കിഴക്കഞ്ചേരിയില്‍ അബ്ദുനാസര്‍, ഹക്കീം, സിദ്ദീഖ് സാഹിബ്ബ് വാക്കാല, അശറഫ് മമ്പാട് നേതൃത്വം നല്‍കി.
റിലീഫ് ഡേ വിജയിപ്പിച്ച സുന്നിപ്രവര്‍ത്തകരെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി അഭിനന്ദിച്ചു.