Connect with us

Malappuram

നിലമ്പൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി താലൂക്ക് ആശുപത്രിയാക്കാന്‍ നടപടി

Published

|

Last Updated

മലപ്പുറം: നിലമ്പൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി താലൂക്ക് ആശുപത്രിയാക്കാന്‍ പ്രാരംഭ നടപടികള്‍ തുടങ്ങി . നിലമ്പൂര്‍ ചന്തക്കുന്നിലെ 10.05 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഉള്ളത്.
1982 ല്‍ തുടങ്ങിയ ഡിസ്‌പെന്‍സറിക്ക് സ്വന്തമായി കെട്ടിടവും മതിയായ സൗകര്യങ്ങളും ഉണ്ട്. നിലവിലുള്ള ഡിസ്‌പ്പെന്‍സ്‌റി താലൂക്ക് ആശുപത്രയാകുന്നതോടെ 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാവും. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പടെ നാല് ഡോക്ടര്‍മാരും അഞ്ച് നഴ്‌സുമാരും രണ്ട് ഫാര്‍മസിസ്റ്റുകളും ഫിസിയോ തെറാപ്പസ്റ്റുമുണ്ടാകും.
ദിനംപ്രതി 100 ലധികം പേര്‍ ചികിത്സക്കെത്തുന്ന ഡിസ്‌പെന്‍സറി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്താന്‍ നഗരസഭ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള സൗകര്യങ്ങള്‍ വിലയിരുത്താനായി ഡി എം ഒ. ഡോ: സി വി സത്യനാഥന്റെ നേതൃത്വത്തില്‍ ഡിസ്‌പ്പെന്‍സറി സന്ദര്‍ശിച്ചു.
ആശുപത്രിയുടെ വികസനത്തിനായി വ്യവസായ വകുപ്പിന്റെ 25 സെന്റ് സ്ഥലം കൂടി നല്കാനുള്ള സന്നദ്ധത നഗര സഭ ബന്ധപ്പെട്ട വകുപ്പു മേധാവികളെ അറിയിക്കുകയും കെട്ടിട നിര്‍മാണത്തിന് 50 ലക്ഷം രൂപ നീക്കി വെക്കുകയും ചെയ്തിരുന്നു. നഗരസഭാ അധികൃതരുമായും ആശുപത്രി അധികൃതരുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഡി എം ഒ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാറിന് നല്‍കും.

 

Latest