Connect with us

International

പാക്കിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

പെഷാവാര്‍: പാക്കിസ്ഥാനിലെ പെഷാവാറില്‍ ബദാബര്‍ ഏരിയയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു.

സൈനിക വാഹനങ്ങള്‍ കടന്നുപോവുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ അധികവും സാധാരണക്കാരാണ്. സമീപത്തെ നിരവധി വീടുകളും സ്ഥാപനങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു.

Latest