Connect with us

Kozhikode

ടി പി വധം: അന്വേഷണ ഉദ്യോഗസ്ഥരുടെ ക്രോസ് വിസ്താരം ചൊവ്വാഴ്ച മുതല്‍

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണയില്‍ നിര്‍ണായകമായ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതിഭാഗം വിസ്താരം ചൊവ്വാഴ്ച മുതല്‍ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ആദ്യ ദിവസം ക്രൈം ബാഞ്ച് ഡി വൈ എസ് പി ഷൗക്കത്തലിയെയാണ് പ്രതിഭാഗം വിസ്തരിക്കുക. തൊട്ടടുത്ത ദിവസം വടകര വൈ എസ് പി ജോസി ചെറിയാനെ വിസ്തരിക്കും. തുടര്‍ച്ചയായ ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനാണ് പ്രതിഭാഗം തീരുമാനിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിസ്താരം ജൂലൈ രണ്ടിലേക്ക് മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ക്രോസ് വിസ്താരം കഴിയുന്നതുവരെ മുഴുവന്‍ പ്രതിഭാഗം അഭിഭാഷകരും കോടതിയില്‍ ഹാജരാകും.
പ്രതിഭാഗത്തിനായി െഹെക്കോടതി അഭിഭാഷകന്‍ ബി രാമന്‍ പിള്ളയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥരെ ആദ്യം വിസ്തരിക്കുക. ടി പി കേസുമായി ബന്ധപ്പെട്ട് 15 പ്രതികളെ അറസ്റ്റ് ചെയ്ത ഡി വൈ എസ് പി ജോസി ചെറിയാന്റെ പ്രോസിക്യൂഷന്‍ വിസ്താരം രണ്ട് ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്.

Latest