Connect with us

Malappuram

മഞ്ചേരിയിലേത് കേരളത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ സ്റ്റേഡിയം: മന്ത്രി

Published

|

Last Updated

മലപ്പുറം: മഞ്ചേരി സ്‌പോട്‌സ് കോപ്ലക്‌സ് യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ തന്നെ മികച്ച ഫുട്‌ബോള്‍ സ്റ്റേഡിയമാണ് മലപ്പുറത്തിന് സ്വന്തമാകാന്‍ പോകുന്നതെന്ന് മന്ത്രി എ പി അനില്‍കുമാര്‍.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എക്‌സ്-ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിന്റെ പ്രവൃത്തിയും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് സി പി എം ഉസ്മാന്‍ കോയ അധ്യക്ഷത വഹിച്ചു.
ഈ വര്‍ഷത്തെ ക്യുവേഫ അവാര്‍ഡ് ജേതാക്കളായ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ കെ എം ഐ മേത്തര്‍, കലാകാരനും ഫുട്‌ബോള്‍ പ്രമോട്ടറുമായ റിയാസ് കോമു എന്നിവര്‍ക്കുള്ള ഉപഹാരം മന്ത്രി കൈമാറി.
എം എസ് പി കമാന്‍ഡന്റ് യു ശറഫലി, കേരള കോച്ച് എം എം ജേക്കബ്ബ്, മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ടി പ്രസാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ക്യുവേഫയും എഫ് സി സി ഐയും സംയുക്തമായി എം എസ് പി ഗ്രൗണ്ടില്‍ നടത്തിയ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍, എ ശ്രീകുമാര്‍, അബ്ദുല്‍ കരീം, അശ്‌റഫ് പ്രസംഗിച്ചു.
ക്യുവേഫ ജനറല്‍ സെക്രട്ടറി വിക്റ്റര്‍ മഞ്ഞില സ്വാഗതവും കെ പി സേതുമാധവന്‍ നന്ദിയം പറഞ്ഞു.

Latest