Malappuram
വണ്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ന് രാജിവെക്കും
വണ്ടൂര്‍: ഏറെ വിവാദങ്ങള്‍ക്ക് ശേഷം വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലും ഭരണമാറ്റം വരുന്നു.നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ബീനസുരേഷ് തിങ്കളാഴ്ചയും വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ ഇന്നും രാജിവെക്കും.കോണ്‍ഗ്രസിലെ ധാരണ പ്രകാരം സിതാരയും മുസ്ലിംലീഗിലെ ടിപി അസകറിനും സ്ഥാനം നല്‍കാനുമായിരുന്നു തീരുമാനം. ഡിസിസി പ്രസിഡന്റ് ഇടപെട്ട് ഇന്നലെ വണ്ടൂര്‍ ടിബിയില്‍ നടന്ന ചര്‍ച്ചയുടെ ധാരണയിലാണ് പ്രസിഡന്റ് ബീന രാജിക്ക് തയ്യാറായത്. പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന സിതാര പന്ത്രണ്ടാം വാര്‍ഡിലെയും വൈസ് പ്രസിഡന്റ് ഏഴാം വാര്‍ഡിലെയും മെമ്പര്‍മാരാണ്.
---- facebook comment plugin here -----