Kerala
കരിപ്പൂരില്‍ ഒന്നര കിലോ സ്വര്‍ണം പിടിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ദുബൈയില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശിയില്‍ നിന്നും ഒന്നര കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. 34 ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ സ്വര്‍ണം. ഇന്നലെ ജിദ്ദയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നും 3.28 ലക്ഷം രൂപയുടെ സ്വര്‍ണനാണയങ്ങള്‍ പിടികൂടിയിരുന്നു.
---- facebook comment plugin here -----