Wayanad
രണ്ടംഗ പ്രകടനം ശ്രദ്ധേയമായി
ഗൂഡല്ലൂര്‍: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈമാസം 26, 27, 28 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്പതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം നാടുകാണി ടൗണില്‍ നടത്തിയ രണ്ടംഗ പ്രകടനം ശ്രദ്ധേയമായി. ജില്ലാ ജോ. സെക്രട്ടറി ഉസ്മാന് മദനി ദേവാല, ഉപ്പട്ടി യൂണിറ്റ് കമ്മിറ്റി അംഗം ശെഫീഖ് എന്നിവരാണ് പതാകയുമേന്തി പ്രകടനം നടത്തി. ഉപ്പട്ടി യൂണിറ്റിലെ നാലംഗം യൂണിറ്റ് മാറി പ്രകടനം നടത്തിയതും ശ്രദ്ധേയമായി. സഅദ്, ഷഫീഖ്, ഫാസില്‍, മുസ്തഫ എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. പന്തല്ലൂര്‍, കൂമൂല, തൊണ്ടളം എന്നി യൂണിറ്റുകളിലാണ് സംഘം പ്രകടനം നടത്തിയത്.
---- facebook comment plugin here -----